കൊച്ചി: കൊച്ചി കേർപ്പറേഷനിൽ ഞെട്ടിക്കുന്ന പ്രകടനവുമായി ബിജെപി. കോർപ്പറേഷനിൽ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. എറണാകുണം സൗത്ത്, എറണാകുളം സെൻട്രൽ, നോർത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്.
യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാലിനെ ഒരു വോട്ടിന് അട്ടിമറിച്ചാണ് നോർത്ത് ഐലന്റിൽ ബിജെപി സ്ഥാനാർത്ഥി വിജയം നേടിയത്. കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മാത്രം വിജയിച്ച ബിജെപിയുടെ ഈ മുന്നേറ്റം ഇരു മുന്നണികളെയും ഞെട്ടിക്കുന്നതാണ്.
Discussion about this post