ഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു ദേശീയ പാതയിലും ടോള്‍ പ്ലാസ കാണില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. ജിപിഎസ് സംവിധാനം ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്നും പണം ഈടാക്കുമെന്നും പണം അടയ്ക്കാന്‍ വാഹനങ്ങള്‍ക്ക് വരിവരിയായി നില്‍ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞതു. അസോചം കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നത് വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 24,000 കോടിയാണ് ടോള്‍ പിരിച്ചതെന്നും ഈ വര്‍ഷം അത് 34,000 കോടിയായി ഉയര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post