ഇടുക്കി: വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ വച്ച് നടന്ന നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. നിശാ പാർട്ടിക്ക് പിന്നിൽ 9 പേരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടി സംബന്ധിച്ച വിവരം പ്രതികൾ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.
നേരത്തെയും, സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഈ റിസോർട്ടിൽ സമാനരീതിയിൽ പാർട്ടികൾ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം പിടികൂടിയതിനുശേഷം പോലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ഇന്നലെ റെയ്ഡിനിടെ പിടികൂടിയ 60 പേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇതിൽ 25 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഇവരെല്ലാം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് എൽഎസ്ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരി മരുന്നുകൾ പോലീസ് പിടികൂടിയത്. മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Discussion about this post