കൊല്ലം: ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കൊട്ടിയം സ്വദേശികളായ നിഹാസ് മൻസിലിൽ സബീർ, ബദരിയ മൻസിലിൽ നെഹ്ബത്ത് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പറക്കുളം ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. പിടിയിലായ പ്രതികൾ അമിത വേഗത്തിൽ ബൈക്കിൽ പറക്കുളം ഭാഗത്തേക്ക് വന്നത് ഷാജഹാൻ, നവാസ് എന്നീ യുവാക്കൾ ചോദ്യം ചെയ്തു. ഇതിന് പ്രതികാരമായി ഫസീല ഓഡിറ്റോറിയത്തിന് സമീപം കാത്തു നിന്ന പ്രതികൾ അതുവഴി ബൈക്കിൽ വരുകയായിരുന്ന യുവാക്കളെ തള്ളി താഴെയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതികൾ യുവാക്കളെ കുത്തുകയായിരുന്നു. കുത്താൻ ശ്രമിക്കുന്നതിനിടെ പ്രതികൾക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
കൊട്ടിയം പ്രിൻസിപ്പൽ എസ് ഐ സുജിത്ത് ജി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Discussion about this post