മലപ്പുറം: മുസ്ലീം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കടുത്ത വിമർശനവുമായി ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ്. ലീഗിനെതിരായ പരാമർശം മുഖ്യമന്ത്രിയിലെ വർഗ്ഗീയവാദിയെ ആണ് പുറത്ത് കൊണ്ട് വന്നതെന്ന് മജീദ് പറഞ്ഞു.
മുസ്ലീം ലീഗിനെ ഇല്ലാതാക്കി ആരെയാണ് മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത് എന്ന് ഓര്‍ക്കണം. ബിജെപിയുടെ നിലപാടാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി വിജയന്‍റെ ഈ നിലപാട് സി.പി.എമ്മിന് കനത്ത നഷ്ട്ടമുണ്ടാക്കും. ഈ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കെപിഎ മജീദ് കൂട്ടിച്ചേർത്തു.
അതേസമയം വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം.
Discussion about this post