കൊല്ലം: സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് എൻ എസ് എസ്. സംഘടനയുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുന്നതായി എൻ എസ് എസ് ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പർക്ക പരിപാടി എൻ എസ് എസ് ബഹിഷ്‌കരിച്ചു.
മുഖ്യമന്ത്രിക്കൊപ്പം രാവിലെ എട്ടരയ്ക്ക് പ്രാതലിനുള്ള ക്ഷണമാണ് എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ ബഹിഷ്കരിച്ചത്. എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡൻറിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
മുന്നോക്ക സംവരണം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി, മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നടപ്പായില്ല, ദേവസ്വം ബോർഡ് നടത്തിപ്പിൽ അതൃപ്തിയുണ്ടെന്നും കൊല്ലം എൻ എസ് എസ് താലൂക്ക് യൂണിയൻ വിശദീകരിച്ചു.
Discussion about this post