ന്യൂഡൽഹി: സുപ്രീംകോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകരുടെ ഫീസ് പുതുക്കി നിശ്ചയിച്ചു. ഇനി ഓരോ തവണ ഹാജരാകുന്നതിനും അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് സംസ്ഥാന സർക്കാർ ഫീസായി നൽകുക ഏഴരലക്ഷം രൂപയായിരിക്കും.
മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് ഫീസായി നിശ്ചയിച്ചിരിക്കുന്നത് അഞ്ചര ലക്ഷം രൂപയാണ്. സർക്കാർ പാനലിലുള്ള 13 സീനിയർ അഭിഭാഷകരുടെ ഫീസാണ് പുതുക്കി നിശ്ചയിച്ച് സംസ്ഥാന നിയമ വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദ് കൈമാറിയ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.
മുതിർന്ന അഭിഭാഷകൻ പരംജീത്ത് സിംഗ് പട്വാലിയക്കാണ് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ എന്നിവർ കഴിഞ്ഞാൽ കൂടുതൽ ഫീസ്. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ മുൻ ജഡ്ജിയാണ് പട്വാലിയ. അദേഹം ഒരു തവണ ഹാജരാകുമ്പോൾ സംസ്ഥാന സർക്കാർ മൂന്നര ലക്ഷം രൂപയായിരിക്കും ഫീസായി നൽകുക. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവേ, മുകുൾ റോത്തഗി എന്നിവരുടെ ഫീസിനെ കുറിച്ച് പട്ടികയിൽ പരാമർശിച്ചിട്ടില്ല.
Discussion about this post