സാന്‍ഫ്രാന്‍സിസ്കോ : ആപ്പിളിന്റെ പുതിയ ഐ ഫോണുകള്‍ പുറത്തിറക്കി. ഐ ഫോണ്‍ 6 എസ്, ഐ ഫോണ്‍ 6 എസ് പ്ലസ് എന്നിവയാണ് പുറത്തിറക്കിയത്. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ മേധാവി ടീം കുക്കാണ് പുതിയ പ്രോഡക്റ്റുകള്‍ പുറത്തിറക്കിയത്. ഇതിനോടൊപ്പം തന്നെ ഐ പാഡ് പ്രോയും ആപ്പിള്‍ ടിവിയും എന്നിങ്ങനെ മറ്റു ചില പ്രോഡക്റ്റുകളും പുതിയതായി അവതരിപ്പിച്ചു.
പഴയ ഐ ഫോണുകളില്‍ നിന്നും അടിമുടി മാറിയാണ് പുതിയ ഐ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 12 മെഗാപിക്സല്‍ കാമറയും 3ഡി ടച്ച് സ്ക്രീനുമാണ് എടുത്തുപറയേണ്ട പ്രത്യേകതകള്‍. ഐ ഫോണ്‍ 6 എസിനു 4.7 ഇഞ്ച് സ്ക്രീന്‍ വിലിപ്പവും, ഐ ഫോണ്‍ 6 എസ് പ്ലസിനു 5.5 ഇഞ്ചു സ്ക്രീന്‍ വിലിപ്പവുമാണ് നല്‍കിയിരിക്കുന്നത്.
പുതിയതായി അവതരിപ്പിച്ച ഐ പാഡ് പ്രോയുടെ സ്ക്രീന്‍ വിലിപ്പം 12.9 ഇഞ്ചാണ്. 10 മണിക്കൂര്‍ ബാറ്ററിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആപ്ലിക്കേഷന്‍ സ്റ്റോറുമായാണ് ആപ്പിള്‍ ടിവി ഇറക്കിയിരിക്കുന്നത്. ആപ്പിള്‍ പെന്‍സിലും സ്മാര്‍ട് വാച്ചുകളും പുതിയതായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post