കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ പട്ടികജാതി യുവതിക്ക് നേരെ സിപിഎം ആക്രമണം. പാലുകാച്ചിയിലെ അനീഷിന്റെ ഭാര്യ ടീനക്ക് നേരെയാണ് സിപിഎം അതിക്രമം. എട്ട് മാസം ഗർഭിണിയാണ് ടീന. എന്നാൽ ആ പരിഗണന പോലും നൽകാതെയാണ് സിപിഎമ്മുകാർ ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ഒരാഴ്ചയോളം ടീന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവിനെ കൊന്ന് കളയുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി.
അനീഷിന്റെ സഹോദരിയെയും കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അനീഷിന്റെ സഹോദരി അശ്വതി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ അശ്വതിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഊരുവിലക്കിന് സമാനമായ സാഹചര്യമാണ് ഇവർ ഇവിടെ നേരിടുന്നത്. തുടർച്ചയായ ആക്രമണങ്ങളിൽ ഭയന്ന് കേന്ദ്ര പട്ടികജാതി കമ്മീഷനടക്കം പരാതി നൽകിയിരിക്കുകയാണ് കുടുംബം.
Discussion about this post