തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നേറ്റം നടത്തിയത് അംഗീകരിച്ച് സിപിഎം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടി. അതേസമയം തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ സിപിഎമ്മിന് വൻ തിരിച്ചടിയേറ്റു. അവിടങ്ങളിൽ ബിജെപി മുന്നേറി. ഇത് പരിശോധിക്കാനും സിപിഎം തീരുമാനിച്ചു.
വർക്കല, ആറ്റിങ്ങൽ, പന്തളം തുടങ്ങിയ സിപിഎം ശക്തി കേന്ദ്രങ്ങൾ ഇത്തവണ ബിജെപിക്കൊപ്പം നിന്നു. ഇതിനെപ്പറ്റി പരിശോധിക്കും. ഇക്കണക്കിന് പോയാൽ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി നേട്ടം ആവർത്തിക്കുമെന്നും സിപിഎം വിലയിരുത്തുന്നു.
അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആധികാരികമായി സംസ്ഥാനത്ത് പോസിറ്റീവ് വളർച്ച ഉണ്ടാക്കാൻ സാധിച്ച പാർട്ടിയാണ് ബിജെപിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭരിക്കുന്ന പഞ്ചായത്തുകളുടെയും നഗരസഭകളുടെയും എണ്ണം വർദ്ധിപ്പിക്കാനും വാർഡുകളുടെ എണ്ണം കൂട്ടാനും മിക്കയിടങ്ങളിലും ഫലം തീരുമാനിക്കുന്ന നിർണ്ണായക ശക്തിയാകാനും ബിജെപിക്ക് സാധിച്ചു. കോർപ്പറേഷനുകളിലും ശക്തമായ സാന്നിദ്ധ്യമായി. ബിജെപിയുടെ വളർച്ച കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post