തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. വിവിധ കര്‍ഷക സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും നസിറുദ്ദീൻ പറഞ്ഞു.
എല്ലാ മുന്നണികളോടും സമദൂരം എന്ന നിലപാടാകും പാർട്ടി സ്വീകരിക്കുക. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ടി നസിറുദ്ദീൻ പറഞ്ഞു. ഈ മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും നസിറുദ്ദീൻ കൂട്ടിച്ചേർത്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വ്യാപാര ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഒരു ലക്ഷം ആളുകളെ പാര്‍ട്ടിയില്‍ അണിനിരത്താനാകുമെന്നും നസിറുദ്ദീൻ അവകാശപ്പെട്ടു.
Discussion about this post