പെഷവാര്‍: പാകിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്തതിന് 10 പേര്‍കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. 350ഓളം പേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമി സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കരാക് ജില്ലയിലെ പരമഹംസ ജി മഹാരാജിന്‍െറ സമാധി സ്ഥലമുള്‍കൊള്ളുന്ന ക്ഷേത്രത്തിന് നേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ക്ഷേത്ര വിപുലീകരണത്തിനെതിരെ പ്രതിഷേധവുമായി എത്തിയവരാണ് അക്രമത്തിന് പിന്നില്‍.
ക്ഷേത്ര ആക്രമണത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ന്യൂനപക്ഷ ഹിന്ദു സമുദായ നേതാക്കളും ശക്തമായി അപലപിച്ചിരുന്നു.
Discussion about this post