മെൽബൺ: ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലെ താരങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി സംശയം. വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ, ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് എന്നിവരുൾപ്പെടെ ടീമിലെ അഞ്ച് പേർ നിരീക്ഷണത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ബയോ സെക്യൂരിറ്റി പ്രോട്ടോക്കോൾ പ്രകാരമുള്ള കർശന നിയന്ത്രണങ്ങളാണ് താരങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. താരങ്ങൾ പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് അനുവദനീയമാണെങ്കിലും സാമൂഹിക അകലപാലനം കർശനമാണ്. എന്നാൽ ഭക്ഷണശാലയിൽ പരിചയപ്പെടാനെത്തിയ ഒരു ആരാധകനെ ഋഷഭ് പന്ത് ആലിംഗനം ചെയ്തതായി വീഡിയോ പങ്ക് വെച്ചയാൾ ആരോപിക്കുന്നു.
അതേസമയം ആരോപണങ്ങൾ ഇന്ത്യൻ താരങ്ങളും ബിസിസിഐയും നിഷേധിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചതായാണ് വിവരം.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സരം 7ആം തീയതി സിഡ്നിയിൽ ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾ പുറത്ത് വരുന്നത്.
Discussion about this post