ആലപ്പുഴ: ആനുകൂല്യങ്ങളുടെ പേരിൽ മുസ്ലീം സമുദായം അപ്രമാദിത്തം നേടി. ഭൂരിപക്ഷ സമുദായവും വോട്ട് ബാങ്കായി മാറണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഭൂരിപക്ഷ ഐക്യത്തിന് ആഹ്വാനം നൽകിയത്.
എസ്എന്‍ഡിപിയും എന്‍എസ്എസും പരസ്പരം തലതല്ലിക്കീറുന്ന ശൈലി നിര്‍ത്തണം. സാമൂഹ്യനീതിക്കായി ഭൂരിപക്ഷ സമുദായം വോട്ടുബാങ്കായി മാറേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്‌ലിം സമുദായം അപ്രമാദിത്തം നേടി. ഈ വിവേചനം ക്രൈസ്തവ സഭകള്‍ ചർച്ച ചെയ്യാൻ തുടങ്ങിയതോടെയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തുതീർപ്പ് ശ്രമങ്ങൾ ആരംഭിച്ചത്. മുസ്‌ലിം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണനിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമാണ്. ഇത് അപകടമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങൾ തെരുവില്‍ത്തല്ലുന്ന രീതി അവസാനിപ്പിക്കണം. ഭൂരിപക്ഷ ജനതയുടെ ദുരവസ്ഥയ്ക്കു കാരണം അവർക്കിടയിലെ അനൈക്യമാണ്. മുന്‍പുണ്ടായ ഐക്യമുന്നേറ്റം രാഷ്ട്രീയ നേതാക്കളും ഇതര സമുദായങ്ങളും ചേര്‍ന്നാണു പൊളിച്ചത്. കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ വരവ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലെയും അപ്രസക്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ വിജയംകണ്ട് ഇടതുമുന്നണി അഹങ്കരിക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Discussion about this post