അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവിശ്യമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് മറുപടി നല്‍കി. തുടർന്ന് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാമെന്ന് കാട്ടി സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ മൂന്ന് തവണയും ഹാജാരാകില്ലെന്ന് അയ്യപ്പന്‍ പറഞ്ഞിരുന്നു. സഭ സമ്മേളനമുള്ളതിനാല്‍ തിരക്കുണ്ടെന്നായിരുന്നു അയ്യപ്പന്‍ ഇതിന് നല്‍കിയ വിശദീകരണം.
ഒപ്പംതന്നെ സ്പീക്കറുടെ ഓഫീസില്‍ നിന്നും ഒരു മെയിലും കസ്റ്റംസിന് ലഭിച്ചിരുന്നു. സ്പീക്കറുടെ ഓഫീസിലെ സ്റ്റാഫുകള്‍ക്ക് നിയമപരിരക്ഷയുണ്ടെന്നും അതിനാല്‍ തന്നെ ചോദ്യം ചെയ്യലിന് അയ്യപ്പന്‍ ഹാജരാകില്ല എന്നുമായിരുന്നു ഉള്ളടക്കം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഒരു നിയമോപദേശം തേടിയത്. അതിന് ശേഷമാണ് ഇതുസംബന്ധിച്ച് നിയമതടസങ്ങളില്ലെന്ന് നിയമോപദേശം ലഭിച്ചത്.
അതേസമയം ഡോളര്‍ കടത്തു കേസില്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ തടസ്സപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ചട്ടം അനുസരിച്ച് ഇതിന് അനുമതി വേണ്ടതുണ്ട്. അതു ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന് കത്തു നല്‍കിയതെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭയുടെ പരിധിയിലുള്ള ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയയ്ക്ക് സ്പീക്കറുടെ അനുമതി വേണമെന്നാണ് ചട്ടം 165 പറയുന്നത്.
ഇത് എംഎല്‍എമാര്‍ക്കു മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. അതു ചൂണ്ടിക്കാട്ടി കസ്റ്റംസിന് കത്തയയ്ക്കുകയാണ് ചെയ്തത്. തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയില്‍നിന്നു കസ്റ്റംസ് വിവരങ്ങള്‍ ആരായുന്നതില്‍ പ്രശ്‌നമില്ല. ചട്ടം പാലിച്ചു വേണമെന്നു മാത്രമേ പറയുന്നുള്ളൂവെന്ന് സ്പീക്കര്‍ പറഞ്ഞു
Discussion about this post