അബുദാബി : പൊലീസില്‍നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാക്കുമെന്ന് ദുബായ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കുന്ന സ്മാര്‍ട് ഗവണ്മെന്റ് പദ്ധതിയുടെ ഭാഗമായാണിതെന്ന് അബുദാബി പൊലീസിലെ സുരക്ഷാ, തുറമുഖ കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന് പറഞ്ഞു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതുപകരിക്കും. www.moi.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സമയ, സ്ഥല നിബന്ധകളില്ലാതെ ഏതു സമയത്തും എവിടെ വച്ചും നടപടി പൂര്‍ത്തിയാക്കാം. അപേക്ഷകന് ഓണ്‍ലൈന്‍ വഴി നല്കുന്ന വിവരങ്ങള്‍ പരിശോധിച്ചും കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയും ഉടനടി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എമിറേറ്റ്സ് ഐഡി വിവരങ്ങളാണ് ഇതിനായി നല്‍കേണ്ടത്.
സര്‍ട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കാനും വെബ്സൈറ്റില്‍ സൗകര്യമുണ്ട്. അപേക്ഷയുടെ നിജസ്ഥിതി ഇമെയിലും എസ്എംഎസും വഴി അപേക്ഷകനെ അറിയിക്കും. അറബി ഭാഷയിലുള്ള സര്‍ട്ടിഫിക്കറ്റിന് 50 ദിര്‍ഹവും ഇംഗ്ലിഷിലേതിന് 100 ദിര്‍ഹവുമാണു ഫീസ്. ഇമെയില്‍ വഴി സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ 13 ദിര്‍ഹം അധികം നല്‍കണം. 800 5000 എന്ന നമ്പരിലോ 8005000@moi.gov.ae എന്ന ഇമെയില്‍ വിലാസത്തിലോ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
Discussion about this post