ഡല്‍ഹി: മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണങ്ങള്‍ക്ക് അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്. അനുമതിക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് (ഡിസിജിഐ) അപേക്ഷ നല്‍കിയത്. കുത്തിവയ്പ്പിനുപകരം മൂക്കിലൂടെയാണ് പുതിയ വാക്സിന്‍ നല്‍കുന്നത്. ഡിസിജിഐ ഇതുവരെ അപേക്ഷ അവലോകനം ചെയ്തിട്ടില്ല. കോവാക്സിന് ആസ്ട്രസെനിക്കയുടെ കോവിഷീല്‍ഡ് എന്നിവയ്ക്ക് മസിലുകളില്‍ രണ്ട് കുത്തിവയ്പ്പുകള്‍ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ ഇടയാക്കും.
അതേസമയം, കോവാക്സിനായുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണ്. ഈ പഠനത്തിനായി 25,800 വോളന്‍റിയര്‍മാരെ ചേര്‍ത്തിട്ടുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഏതൊരു വാക്സിനും സുരക്ഷിതവും കാര്യക്ഷമവുമായി അംഗീകരിക്കപ്പെടാന്‍ നടത്തുന്ന മൂന്ന് സെറ്റ് ക്ലിനിക്കല്‍ പഠനങ്ങളില്‍ ആദ്യത്തേതിനാണ് ഭാരത് ബയോടെക് അനുമതി തേടിയത്.നേരത്തേ ഭാരത് കമ്പനിയുടെ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തിര ഉപയോഗങ്ങള്‍ക്ക് രാജ്യത്ത് അനുമതി നല്‍കിയിരുന്നു.
read also: സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തിൽ തോമസ് ഐസക്കിന് നിയമസഭാ സമിതിയുടെ ക്ലീന്‍ ചിറ്റ്
ഉപയോഗിക്കാന്‍ എളുപ്പമെന്ന നിലയില്‍ ജനപ്രിയമാണ് മൂക്കിലൂടെ നല്‍കുന്ന വാക്സിനുകള്‍. ഒരു നാസല്‍ വാക്സിന്‍ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിള്‍-ഡോസ് മരുന്നാണെന്നതും പുതിയ വേരിയന്‍റിന് അനുകൂല ഘടകമാണ്. പ്രതിവര്‍ഷം 70 കോടി ഡോസുകള്‍ ഉല്‍പാദിപ്പിക്കുന്നതിന് നാല് ഉത്പാദനകേന്ദ്രങ്ങള്‍ കമ്പനി ഒരുക്കുന്നുണ്ട്. കോവാക്സിനും കോവിഷീല്‍ഡും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
വാക്സിന്‍ വിതരണ സംവിധാനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇന്ന് രണ്ടാമത്തെ ദേശീയ ഡ്രൈ റണ്‍ നടത്തി. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, ശുചിത്വ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുന്‍നിര ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.
Discussion about this post