Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘അരാജകത്വത്തിന് കുട പിടിക്കരുത്’ : ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും വി 4 കേരളയ്ക്കും എതിരെ മുഖ്യമന്ത്രി

മുടങ്ങി കിടന്ന ഒരു പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തിയായപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത്.

by Brave India Desk
Jan 9, 2021, 10:56 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സ്വപ്നപദ്ധതികള്‍ ഓരോന്നായി യാഥാര്‍ഥ്യമാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിന് മുന്നേ പാലം തുറന്ന വി 4 കേരളക്കും വിമര്‍ശിച്ച ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. പ്രതിസന്ധിഘട്ടത്തിലൊന്നും കാണാത്ത ചിലര്‍ കുത്തിത്തിരിപ്പുമായെത്തിയെന്ന് വി ഫോര്‍ കൊച്ചിയുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘പലവിധത്തില്‍ പ്രത്യേകതയുള്ള ഒര മേല്‍പ്പാലം സമയബന്ധിതമായും സുരക്ഷ ഉറപ്പാക്കിയും നാടിന് സമര്‍പ്പിക്കുമ്പോള്‍, അത് ചെയ്യുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാകുന്നതില്‍ അസ്വസ്ഥതപ്പെടുന്ന ചിലരുണ്ടാകാം. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടങ്ങളിലോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇവരുടെ ആത്മരോഷം ഉണര്‍ന്നതായി കണ്ടില്ല.വി ഫോര്‍ കൊച്ചിയുടെ നടപടിയെ അനുകൂലിച്ച ജസ്റ്റിസ് കെമാല്‍ പാഷയേയും മുഖ്യമന്ത്രി പേരെടുത്ത് പറയാതെ വിമര്‍ശിച്ചു.

Stories you may like

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

നീതി പീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാനൊരുങ്ങിയാല്‍ സഹതപിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത് നിര്‍മിച്ച പാലത്തിന് അഴിമതിയുടെ ഭാഗമായി ബലക്കുറവുണ്ടായി എന്ന് പുറത്ത് വന്നപ്പോഴും ഇവരെ കാണാനായില്ല.

എന്നാല്‍ മുടങ്ങി കിടന്ന ഒരു പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തിയായപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത്. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച്‌ അതിലൂടെയുള്ള പ്രശസ്തി നേടുക എന്നതാണ് തന്ത്രം. കേവലം ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണ് ഇവര്‍. ജനാധിപത്യവാദികളാണ് ഇവരെന്ന് നടിക്കുന്നതിന്റെ കുബുദ്ധി നാടിന് മനസ്സിലാക്കാവുന്നതേയുളളൂ’ മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 9.30-ഓടെ ഓണ്‍ലൈനായാണ് വൈറ്റില പാലത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് നാടിന് അഭിമാനമെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ നികുതി പണമുപയോഗിച്ച്‌ നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍ സര്‍ക്കാറിന്റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതിന്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുണ്ടന്നൂര്‍ മേല്‍പ്പാലം 11 മണിക്ക് തുറന്നു നല്‍കും.

Tags: vytila over bridgeRetired Justice Kemal PashaCM Pinarayi Vijayan
Share1TweetSendShare

Latest stories from this section

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

Discussion about this post

Latest News

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies