മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരായ ഓസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിൽ ശക്തമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ മൂന്നാം ടെസ്റ്റിന്റെ മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ഇന്ത്യൻ കളിക്കാരായ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബൂമ്രയെയും ഓസ്ട്രേലിയൻ കാണികൾ അധിക്ഷേപിച്ചിരുന്നു. ഈ വിഷയത്തിൽ കായിക ലോകത്ത് ശക്തമായ പ്രതികരണങ്ങൾ തുടരുകയാണ്.
ഓസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ ഇന്ത്യൻ സംസ്കാരം ഓർമ്മിപ്പിച്ചു കൊണ്ട് വസീം ജാഫർ നടത്തിയ പ്രതികരണം ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. ‘എന്റെ രാജ്യം അതിഥികളെ ദേവതുല്യം കാണുന്നു‘ എന്നാണ് വസീം ജാഫർ ട്വീറ്റ് ചെയ്തത്. ഒരു ബോളിവുഡ് ചിത്രത്തിലെ രംഗവും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. തൈത്തിരിയോപനിഷത്തിലെ ‘അതിഥി ദേവോ ഭവഃ‘ എന്ന വാക്യത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എടുത്ത ഹിന്ദി വാക്യമാണ് താരം പങ്ക് വെച്ചിരിക്കുന്നത്.
Just saying. 🙂 #AUSvIND pic.twitter.com/uKwqUyMY7D
— Wasim Jaffer (@WasimJaffer14) January 10, 2021
ഇന്ത്യൻ കളിക്കാരെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ ബിസിസിഐ പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ആറ് കാണികളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യൻ ടീമിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു.
Discussion about this post