തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്ത സംഭവത്തിൽ കസ്റ്റംസിനെതിരെ പരസ്യ ഭീഷണിയുമായി സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടന. അസിസ്റ്റന്‍റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ ചോദ്യം ചെയ്തതിനാണ് കസ്റ്റംസിനെ ഭീഷണിപ്പെടുത്തി ഇടത് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്.
കസ്റ്റംസ് അസി. കമ്മിഷണർ ലാലുവിനെ പേരെടുത്തു പറഞ്ഞാണ് ഭീഷണി. പോയി വേറെ പണി നോക്കണം എന്നാണ് ഭീഷണി നോട്ടീസിൽ പറയുന്നത്. ജീവനക്കാർക്കെതിരെ നീങ്ങിയാൽ കൈകൾ ഉണ്ടാവില്ലെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ തയ്യാറാക്കിയ നോട്ടീസിൽ പറയുന്നു.
Discussion about this post