കൊച്ചി: പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി സംരക്ഷണം ഏറ്റെടുത്ത 14കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കാക്കനാട് ചിള്‍ഡ്രന്‍സ് ഹോമിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കാലടി സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. 2018 മാര്‍ച്ചില്‍ സമീപവാസിയുടെ പീഡനത്തിന് ഇരയായ കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുത്തശേഷം സ്വകാര്യ കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ഈ പെണ്‍കുട്ടിയെ കാണാനെത്തിയ മുത്തശ്ശിക്ക് അതിനു സാധിച്ചില്ലെന്നും ആരോപണമുണ്ട്. ഓട്ടിസം ബാധിച്ചിരുന്ന പെണ്‍കുട്ടിയുടെ ചികിത്സയോ സുരക്ഷയോ ശിശുക്ഷേമ സമിതി ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിക്കുന്നത്. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2018 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചു എന്നാണ് കേസ്.
ഇതിനു ശേഷം പെണ്‍കുട്ടിയെ ശിശുക്ഷേമസമിതി ഏറ്റെടുത്ത് ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടിയുടെ സുരക്ഷയോ, ചികില്‍സയോ അധികൃതര്‍ ഏറ്റെടുത്തില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.ഇതിന് തീരുമാനമുണ്ടാകാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധേക്കാര്‍ പറയുന്നു.
എന്നാല്‍ സുരക്ഷ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ശിശുക്ഷേമസമിതിയുടെ പ്രതികരണം. കുട്ടി അസുഖ ബാധിതയായിരുന്നു. രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത് എന്നും ശിശുക്ഷേമ സമിതി അധികൃതര്‍ സൂചിപ്പിക്കുന്നു.
Discussion about this post