വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമൽനാഥും. മധ്യപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു. പ്രക്ഷോഭ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചത് കമല്‍നാഥ് തന്നെയായിരുന്നു. ചിന്ദ്വാര ഭാഗത്ത് നടന്ന പ്രക്ഷോഭത്തിലായിരുന്നു കമല്‍നാഥ് പങ്കെടുത്തത്.
ദിഗ്വിജയ് സിംഗും മറ്റൊരു ഭാഗത്ത് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു.റാലിയില്‍ കമല്‍നാഥ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കാര്‍ഷിക നിയമം നടപ്പിലാക്കിയതിന് പിന്നാലെ കര്‍ഷകരുടെ വിപണി സാധ്യതകള്‍ ഇല്ലാതായെന്നും മിനിമം താങ്ങുവില ലഭിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം ഈ സർക്കാരിന്റെ കാലാവധി കഴിയുന്നത് വരെയും സമരം തുടരുമെന്നാണ് സമരക്കാരുടെ പക്ഷം.
ഇവർക്ക് ഇതിനുള്ള ഫണ്ട് വരുന്നതിനെ കുറിച്ചുള്ള അന്വേഷണം എൻഐഎ ആരംഭിച്ചു കഴിഞ്ഞു. പ്രക്ഷോഭത്തിനിടെ ഇതിനകം നിരവധി കര്‍ഷകര്‍ക്ക് ജിവന്‍ നഷ്ടപ്പെട്ടു. കാര്‍ഷികനിയമത്തില്‍ കേന്ദ്രം പിടിവാശി ഉപേക്ഷിച്ച് എത്രയും പെട്ടെന്ന് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നും കമല്‍നാഥ് പറഞ്ഞു. നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
കർഷക സമരം; അതിർത്തിയിൽ പ്രതിഷേധിക്കുന്ന സംഘടനാ നേതാവിന് എൻഐഎയുടെ നോട്ടീസ്
വ്യാഴാഴ്ച്ച നടന്ന ഒമ്പതാം വട്ട ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. 19 ാം തിയ്യതി വീണ്ടും ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക നിയമം സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്റ്റേ ചെയ്തതിനെ സ്വാഗതം ചെയ്‌തെന്നും എന്നാല്‍ നിയമം പൂര്‍ണമായും എടുത്ത് കളയുന്നത് വരെ സമരം തുടരുമെന്നുമാണ് കര്‍ഷകര്‍ ചര്‍ച്ചയില്‍ അറിയിച്ചത്.
Discussion about this post