ഡല്‍ഹി: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് പിന്തുണയുമായി മലയാളികളുടെ പ്രിയനടി മഞ്ജു വാര്യര്‍. വാക്സിനേഷന് വിജയകരമാകുമെന്നും കൊവിഡുമായുള്ള യുദ്ധം വിജയിക്കുമെന്നും മഞ്ജു വാര്യര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഇത് മനുഷ്യ രാശിയുടെ ചെറുത്തു നില്‍പ്പാണ്. ഈ യുദ്ധം നമ്മള് ജയിക്കും. കൊവിഡ് വാകിസിന് വിതരണ യജ്ഞത്തിന് ഒരേ മനസോടെ നമുക്ക് അണിചേരാമെന്ന് മഞ്ജു വാര്യര്‍ പറയുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിന് കുത്തിവയ്പ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളുമാണ് ഇന്ന് വാക്സിന് സ്വീകരിച്ചത്.
Discussion about this post