കോഴിക്കോട്: കോർപ്പറേഷൻ 49 വാർഡ് തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി ഷൈമ പൊന്നത്ത് കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചു. മാറാട് ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയ്ക്കാൻ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ഹർജിയിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഇടതുമുന്നണി സ്ഥാനാർത്ഥി ആസൂത്രിതമായി കള്ളവോട്ട് ചെയ്യിച്ചുവെന്നും മുൻനിശ്ചയപ്രകാരം നിരവധി പേർ വിവിധ ബൂത്തുകളിൽ ഇരട്ട വോട്ടുകൾ ചെയ്തുവെന്നും പരാതിയിലുണ്ട്. കൂടാതെ സിപിഎം അനുകൂല യൂണിയനിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ടിൽ തിരിമറി നടത്തിയെന്നും നിയമവിരുദ്ധമായി ബിജെപി വോട്ടുകൾ അസാധുവാക്കിയെന്നും ഹർജിയിൽ ആരോപണമുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ; മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 100 കോടി രൂപ
14 വോട്ടിനാണ് ഷൈമ പൊന്നത്ത് ഇടതു സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. നേരത്തെ സിപിഎമ്മിന്റെ കള്ളവോട്ടിനെ കുറിച്ച് പ്രിസൈഡിങ് ഓഫീസറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു.
Discussion about this post