കായംകുളം: അന്തരിച്ച കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന അനില്‍ പനച്ചൂരാന് കായംകുളത്ത് സ്മാരകം നിര്‍മ്മിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം കായംകുളം യൂണിയന്‍ ആവശ്യപ്പട്ടു. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ സെക്രട്ടറി പി.പ്രദീപ് ലാല്‍ ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കവിയുടെ വേര്‍പാട് മലയാളികള്‍ക്കും ഓണാട്ടുകര മേഖലയ്ക്കും ഒരു തീരാനഷ്ടം തന്നെയാണ്. കായംകുളം കൃഷ്ണപുരത്ത് പൂര്‍ത്തീകരിച്ച് വരുന്ന സാംസ്കാരിക സമുച്ചയത്തിന് അനില്‍ പനച്ചൂരാന്റെ നാമം നല്‍കി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും നിലനിര്‍ത്തണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.
അതേസമയം പനച്ചൂരാന്റെ കുട്ടികളുടെ പഠന ചിലവും ഭാര്യ മായയ്ക്ക് ജോലിയും നൽകാമെന്ന് സേവാഭാരതി ഉറപ്പ് നൽകിയിട്ടുണ്ട്.
Discussion about this post