പടിയിറങ്ങിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായ ഒരു അവലോകനമാണ് ഇത്, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി വൈറ്റ് ഹൗസിന്റെ പടി ഇറങ്ങുക ആണ്. അധികാരത്തിൽ എത്തിയ ശേഷം തന്റെ സമ്പത്തിൽ കുറവ് വന്ന ലോകത്തിലെ ആദ്യത്തെ ഭരണാധികാരി ആണ് ഡൊണാൾഡ് ട്രമ്പ്. ലോകത്ത് യുദ്ധം ഇല്ലാത്ത 4 വർഷം ആണ് കടന്ന് പോയത്.
സാധാരണ ഗതിയിൽ മറ്റ് രാജ്യങ്ങളിൽ കടന്ന് കയറി പ്രശ്നം ഉണ്ടാക്കൽ അമേരിക്കൻ പ്രസിഡന്റ്‌മാരുടെ ഒരു ഹോബി ആണ്. എന്നാൽ ഡൊണാൾഡ് ട്രമ്പിന്റെ കാലത്ത് ഒരു രാജ്യത്തിന് നേരെയും അമേരിക്ക ഒരു കടന്ന് കയറ്റം പോലും നടത്തിയിട്ടില്ല. പാക്കിസ്ഥാന് അകമഴിഞ്ഞ് സഹായം കൊടുക്കാത്ത അമേരിക്കയേയും ട്രമ്പ് ഭരണകാലത്ത് നാം കണ്ടു. ഒരു അമേരിക്കൻ ഭരണാധികാരി പ്രഥമമായി – ഉത്തര കൊറിയയിൽ എത്തുന്നതും നാം നേരിട്ടു കണ്ടു.ചരിത്രത്തിൽ ആദ്യമായി ഇസ്രായേൽ – അറബ് രാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വന്ന് ലോകത്ത് സമാധാനം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഐസിസ് തീവ്രവാദികളെ ഒതുക്കാൻ കഴിഞ്ഞത് ട്രമ്പിന്റെ വലിയ നേട്ടം ആണ്. ട്രമ്പ് അധികരത്തിൽ എത്തുന്ന 2017 ൽ ഐസിസ് തീവ്രവാദികൾ ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കാലഘട്ടം ആയിരുന്നു. എന്നാൽ അധികാരത്തിൽ എത്തി ഒരു വർഷത്തിന് ഉള്ളിൽ തന്നെ IS തീവ്രവാദികളെ തകർക്കാൻ ട്രമ്പിന് കഴിഞ്ഞു. അമേരിക്കയിലെ ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചു പൂട്ടുക വഴി നിരവധി കുഞ്ഞുങ്ങളുടെ ജീവൻ ആണ് ട്രമ്പ് സംരക്ഷിച്ചത്.
ഇന്ത്യ – ചൈന പ്രശ്നത്തിൽ ഇന്ത്യക്ക് ഒപ്പം നിൽക്കുന്ന നിലപാട് ആണ് ട്രമ്പ് എടുത്തത്. കാശ്മീർ വിഷയത്തിലും ട്രമ്പ് ഇന്ത്യക്ക് ഒപ്പം നിന്നു.
കൊറോണയുടെ അവസരം മുതലാക്കി പസഫിക് സമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാൻ ചൈന നടത്തിയ ശ്രെമങ്ങൾ വിജയിക്കാതെ പോയത് തക്ക സമയത്ത് ട്രമ്പ് ഇടപെട്ടത് കൊണ്ട് ആണ്. അമേരിക്കൻ യുദ്ധക്കപ്പൽ പസഫിക് മേഖലയിലേക്ക് അയച്ച് ചൈനക്ക് ശക്തമായ മുന്നറിയിപ്പ് ട്രമ്പ് നൽകി.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ ശക്തമായ നിലപാട് എടുത്ത വ്യക്തി ആണ് ട്രമ്പ് . ഇത് അമേരിക്കയുടെ സുരക്ഷക്ക് വേണ്ടിയും,അമേരിക്കയിലെ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കാൻ വേണ്ടിയും ആയിരുന്നു. യൂറോപ്പിൽ ആകമാനം തീവ്രവാദി ആക്രമണം നടക്കുമ്പോളും അമേരിക്കയിൽ മാത്രം ഒരു തീവ്രവാദി ആക്രമണം പോലും നടക്കാതെ പോയത് ട്രമ്പ് എടുത്ത ശക്തമായ നിലപാട് കൊണ്ട് ആയിരുന്നു, എന്നാൽ ലോകം അദ്ദേഹത്തെ വംശീയവാദി എന്ന് വിളിച്ചു പരിഹസിച്ചു.
ട്രമ്പ് ആയിരുന്നു ശരി എന്ന് കാലം തെളിയിക്കും. ബൈഡൻ പറയുന്നത് കുടിയേറ്റ വിഷയത്തിൽ ട്രമ്പിന്റെ നിലപാട് തിരുത്തും എന്ന് ആണ്, ഏതാണ്ട് 1കോടിയിൽ അധികം അഭയാർത്ഥികൾ ആണ് അമേരിക്കയിലേക്ക് കയറാൻ തക്കം പാർത്തിരിക്കുന്നത്. എല്ലാവരെയും വിളിച്ചു കയറ്റുന്നതിന് മുൻപ് യൂറോപ്പിലെ അവസ്ഥ ഒന്ന് ബൈഡൻ പഠിക്കുന്നത് നല്ലത് ആയിരിക്കും. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ഒന്ന് കാര്യങ്ങൾ തിരക്കുന്നത് നല്ലത് ആയിരിക്കും.
വെറുതെ മാധ്യമങ്ങളുടെയും, ബുദ്ധിജീവികളുടെയും കയ്യടി നേടാൻ വേണ്ടി ബൈഡൻ ഓരോന്ന് കാട്ടികൂട്ടി വെക്കും. ഇതിന്റെ ഫലം അനുഭവിക്കാൻ പോകുന്നത് അമേരിക്കയിലെ അടുത്ത തലമുറ ആയിരിക്കും. ട്രമ്പ് പറഞ്ഞത് പലതും ശരി ആയിരുന്നു എന്ന് നാളെ കാലം തെളിയിക്കും. പക്ഷെ അപ്പോഴേക്കും സമയം കഴിഞ്ഞു പോയിരിക്കും. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുകയും, പ്രവർത്തിക്കുകയും ചെയ്ത സത്യസന്ധനായ ഭരണാധികാരിയായിരുന്നു ട്രമ്പ് .
ഭാരതത്തിന് ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി.
Discussion about this post