ഇടുക്കി: പുള്ളിപ്പുലിയെ കെണി വെച്ച് പിടിച്ചു കൊന്ന് കറി വെച്ചു തിന്നു. സംഭവത്തിൽ അഞ്ച് പേർ വനം വകുപ്പിന്റെ പിടിയിലായി. ഇടുക്കി മാങ്കുളത്താണ് സംഭവം.
മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തിൽ ആറുവയസു വരുന്ന പുലിയെയാണ് പിടിച്ചു കൊന്ന് തിന്നത്. ബുധനാഴ്ച രാത്രിയാണ് പുലിയെ കൊന്നത്. കഴിഞ്ഞ ദിവസം തോലുരിച്ച് പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിയാക്കുകയായിരുന്നു.
കൂടാതെ പുലിയുടെ പല്ലും നഖവും തോലും സംഘം വിൽപ്പനയ്ക്കായി മാറ്റിയിരുന്നു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനം വകുപ്പ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പിന്റെ പരിശോധന.













Discussion about this post