കൊല്ലം: കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മുൻ ഭാഗം കത്തി നശിച്ചു.
തടിയിൽ നിർമ്മിച്ചിരുന്ന ചുറ്റമ്പലത്തിന്റെ മുന്നിലെ ഗോപുരത്തിൽ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴെ വീണ് തീപടർന്നതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് സംഭവം കണ്ടത്.
ക്ഷേത്ര ഗോപുരം ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് തീ അണച്ചത്.
തടിയിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് തീ അതിവേഗം പടർന്നു പിടിച്ചതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post