തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രിക്കടയിൽ നിന്നും ആധാർ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആക്രിക്കടയില്‍ കൊണ്ടുകൊടുത്ത പേപ്പര്‍ കെട്ടുകളില്‍ നിന്നാണ് കാര്‍ഡുകള്‍ ലഭിച്ചത്.
കട ഉടമ പേപ്പറുകള്‍ തരം തിരിക്കുന്നതിനിടെയാണ് ഒരു പൊതുപ്രവർത്തകന്റെ ശ്രദ്ധയിൽ ആധാർ കാർഡുകൾ പെട്ടത്. തുടര്‍ന്ന് ഇയാള്‍ ഈ വിവരം പോലീസില്‍ അറിയിച്ചു. കരംകുളം ഭാഗത്ത് വിതരണം ചെയ്യാനുള്ള രേഖകളാണിതെന്ന് മേല്വിലാസങ്ങളിൽ നിന്നും പൊലീസ് മനസ്സിലാക്കി.
കരംകുളം ഭാഗത്തെ പോസ്‌റ്റോഫിസുകള്‍ കേന്ദ്രീകരിച്ചായിരിക്കും പൊലീസ് അന്വേഷണം നടത്തുക. ആക്രിക്കടയിൽ ലഭിച്ച കടലാസ് കെട്ടിൽ നിരവധി ഇന്‍ഷുറന്‍സ് പേപ്പറുകളും, ബാങ്ക് രേഖകളും ഉള്‍പ്പെടുന്നുണ്ട്. കാട്ടാക്കട പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
Discussion about this post