തിരുവനന്തപുരം: കർഷക സമരങ്ങളുടെ പേരിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളെ ന്യായീകരിച്ച് സിപിഎം. തങ്ങൾ കീഴടങ്ങാൻ തയ്യാറല്ലെന്ന് നരേന്ദ്ര മോദിയെ ബോദ്ധ്യപ്പെടുത്താനാണ് ട്രാക്ടർ റാലിയിൽ അക്രമം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
കർഷക സമരം ഇനിയും മുന്നോട്ട് കൊണ്ടു പോകണമെന്നും വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്തെ കർഷക പരേഡിന്റെ സമാപന സമ്മേളനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
അതേസമയം സമരത്തിന്റെ പേരിൽ നടന്ന അതിക്രമങ്ങളെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളൊക്കെ തള്ളിപ്പറഞ്ഞു. ചെങ്കോട്ടയിൽ ഉയരേണ്ടത് ത്രിവർണ്ണ പതാകയാണെന്നും മറ്റുള്ള നീക്കങ്ങളൊക്കെയും എതിർക്കപ്പെടേണ്ടതാണെന്നും ശശി തരൂർ എം പി ട്വീറ്റ് ചെയ്തു. അക്രമങ്ങളെ അപലപിച്ച് പ്രശാന്ത് ഭൂഷൺ അടക്കമുള്ള പ്രമുഖരും രംഗത്ത് വന്നു.
Discussion about this post