ഇസ്ലാമാബാദ്: കൊവിഡ് 19 വാക്സിനില്‍ ഒരു മൈക്രോ ചിപ്പ് ഉണ്ടെന്നും വാക്സിനേഷന് എടുക്കുമ്പോള്‍ മനസ് നിയന്ത്രിക്കുന്ന ആ മൈക്രോചിപ്പ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നെന്നും പ്രചരണവുമായി പാക്കിസ്ഥാനി മുസ്ലിം പണ്ഡിതന്. ഫേസ്ബുക്കിലും യുട്യൂബിലും നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്.
‘യഹൂദന്മാര് ഒരു വാക്സിന് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അത് വഴി അവര്‍ക്ക് നിങ്ങളുടെ മനസിനെ നിയന്ത്രിക്കാന്‍ കഴിയും. അങ്ങനെ, നിങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ളത് മാത്രമേ ചിന്തിക്കൂ’ – ഉറുദ്ദു സംസാരിക്കുന്ന ആള് പറയുന്നു. ‘വാക്സിനേഷന് നിര്‍ബന്ധിതമായി എടുക്കുന്നതിലൂടെ അവര്‍ ഒരു മൈക്രോചിപ്പ് ശരീരത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്’ – മുസ്ലീം പണ്ഡിതൻ വീഡിയോയിൽ പറയുന്നു.
Discussion about this post