പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൂട്ടരാജി. സംസ്ഥാന ജനറൽ സെക്രട്ടറിമാരും മുൻ എം എൽ എയും അടക്കമുള്ള പതിമൂന്ന് നേതാക്കളാണ് പാർട്ടി വിട്ടിരിക്കുന്നത്. ഇവർ ഉടൻ ബിജെപിയിൽ ചേരും.
കോൺഗ്രസിൽ നിന്ന് രാജി വെച്ച നേതാക്കൾ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ കനത്ത പ്രതിസന്ധിയിലാക്കി മുന്‍ പാര്‍ട്ടി അധ്യക്ഷനും മന്ത്രിയുമായ നമശിവായം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാർട്ടി വിട്ടിരുന്നു.
കൂടുതൽ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ സര്‍ക്കാര്‍ വീഴും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച നേതാവാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന നമശിവായം. തെക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. നമശിവായത്തിനൊപ്പം എംഎല്‍എ ദീപാഞ്ജനും രാജി വെച്ചിരുന്നു.
Discussion about this post