ആലപ്പുഴ: വികസനം കേന്ദ്ര സർക്കാരിന്റെ മുഖമുദ്രയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുന്നതിന് വേണ്ടി കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഡൽഹിയിലേക്ക് ക്ഷണിച്ചു. ഗഡ്കരിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. കയറും കയർ അനുബന്ധ ഉത്പന്നങ്ങളും റബ്ബറും നിലവിൽ കേരളത്തിൽ റോഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രിയുടെ നിർദേശപ്രകാരം വിപുലമായ രീതിയിൽ പ്രാദേശിക അസംസ്കൃത വസ്തുകൾ ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഓർമ്മിപ്പിച്ചു.
Discussion about this post