തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടയ്ക്ക് പൊലീസുകാർ പ്രതികളായ 667 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായി കണക്കുകൾ. 2016 ജൂൺ ഒന്ന് മുതലുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
പൊലീസുകാർ പ്രതികളായ കേസുകളിൽ 43 എണ്ണം മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ടവയാണ്. 552 കേസുകളിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
യഥാർത്ഥ കണക്കുകൾ ഇവയിലും അധികമായിരിക്കുമെന്നും ജനങ്ങൾ ഭയം കൊണ്ട് പരാതിപ്പെടാൻ തയ്യാറാകാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടാകാമെന്നും മുൻ ഡിജിപി വിൻസൺ എം പോൾ ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതേസമയം ചില സംഭവങ്ങളിലെങ്കിലും നിരപരാധികളായ പൊലീസുകാർ ബലിയാടാക്കപ്പെടാറുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പൊലീസുകാർക്കെതിരെ പ്രതികാര നടപടി എടുക്കുന്ന സംഭവങ്ങളും നിരവധിയാണ്.
Discussion about this post