സിംഗപ്പൂര്‍: എണ്ണവില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും യുഎസ് ഷെയ്ല്‍ ഓയിലിന്റെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായതുമാണ് വീണ്ടും വില ഇടിയാന്‍ കാരണമായത്.
ഫിബ്രവരി ബ്രന്റ് ക്രൂഡ് വില അഞ്ച് ശതമാനം ഇടിഞ്ഞാണ് ബാരലിന് 45.23 ഡോളറായത്. യു.എസ് ക്രൂഡിനാകട്ടെ ബാരലിന് 44.44 ഡോളറാണ് വില. 2014 ജൂണിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം ഇടിവാണ് എണ്ണവിലയിലുണ്ടായിരിക്കുന്നത്.
ഏഴ് ആഴ്ചക്കിടയില്‍ 36 ശതമാനവും താഴ്ന്നു.
Discussion about this post