ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് നൽപ്പത്തയ്യായിരം മൊബൈൽ ഫോണുകൾ സജീവമായിരുന്നെന്ന് ഡൽഹി പൊലീസ്. ഇവയുടെ കോൾ രേഖകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് പ്രതികൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച ഡൽഹി പൊലീസ്, സംഭവ സമയത്ത് രണ്ട് പേരെ കൊണ്ടു വന്ന വാഹനത്തിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു. ഇയാളെ നിലവിൽ ചോദ്യം ചെയ്യുകയാണ്.
സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം മരത്തിന് പിന്നിൽ സ്ഥാപിക്കപ്പെട്ടിരുന്ന രഹസ്യ കാമറയിലെ വിവരം ശേഖരിക്കാൻ ഡൽഹി പൊലീസിന്റെ സൈബർ വിഭാഗം ശ്രമം ആരംഭിച്ചു. കാമറയിലെ സമയം 1970 എന്നാണ് കാണിക്കുന്നത്. ദൃശ്യങ്ങൾ പ്രാഥമിക പരിശോധനയിൽ വ്യക്തമല്ല.
Discussion about this post