ഡൽഹി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മൻ കി ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിലെ പരാമർശത്തിന് ബിസിസിഐ നന്ദി അറിയിച്ചു.
‘ക്രിക്കറ്റ് പിച്ചിൽ നിന്നും ഈ മാസം നമുക്ക് ശുഭവാർത്ത ലഭിച്ചു. തുടക്കത്തിലെ പതർച്ചകൾക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഗംഭീരമായ തിരിച്ചു വരവിലൂടെ പരമ്പര സ്വന്തമാക്കി. നമ്മുടെ ടീമിന്റെ കഠിനാധ്വാനവും ടീം സ്പിരിറ്റും ആവേശകരമാണ്.‘ ഇതായിരുന്നു മൻ കി ബാത്തിലെ പ്രധാനമന്ത്രിയുടെ പരാമർശം.
ഇതിന് മറുപടിയായി ട്വിറ്ററിലൂടെ നന്ദി അറിയിച്ച് ബിസിസിഐ രംഗത്തെത്തി. പ്രധാനമന്ത്രി മോദിജിയുടെ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദിയുണ്ട്. രാജ്യത്തിന്റെ അഭിമാനമുയർത്താൻ ടീം ഇന്ത്യ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു ബിസിസിഐയുടെ മറുപടി.
https://twitter.com/BCCI/status/1355776598264356866?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1355776598264356866%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.insidesport.co%2Fbcci-thanks-pm-narendra-modi-for-appreciating-team-india-in-mann-ki-baat%2F
Discussion about this post