മലപ്പുറം: കത്വ- ഉന്നാവ് പീഡനങ്ങളുടെ പേരിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന് ആരോപണം. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെയാണ് ആരോപണം. പാർട്ടി അംഗങ്ങൾ തന്നെ ഇത് ശരിവെക്കുകയാണ്.
പീഡനത്തിന് ഇരയായവര്‍ക്ക് വേണ്ടി പിരിച്ച തുക പി.കെ. ഫിറോസ് ദുര്‍വിനിയോഗം ചെയ്തു എന്നാണ് ആരോപണം. കത്തുവ -ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് പളളികളില്‍ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. ഇത്തരത്തിൽ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നു.
പിരിച്ചെടുത്ത പണത്തിന് യാതൊരു കണക്കുമില്ലെന്ന് പാർട്ടി ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിക്കുന്നു. 15 ലക്ഷം രൂപ പി.കെ. ഫിറോസിന്റെ യാത്രയുടെ കടം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സി.കെ. സുബൈര്‍ പല ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്നും ആരോപണം ഉയരുന്നു.
രോഹിത് വെമുലയുടെ പേരിലും ഇത് പോലെ യൂത്ത് ലീഗ് പണം പിരിച്ച് ദുർവിനിയോഗം നടത്തിയതായി ആരോപണം ഉയരുന്നുണ്ട്. ഗുജറാത്ത്, സുനാമി ഫണ്ടുകളിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നിരുന്നു. ഇതിലൊന്നും ഒരു പൈസ പോലും ഇരയായവർക്ക് നൽകിയിട്ടില്ല എന്നുമാണ് ആരോപണം.
Discussion about this post