വെല്ലിങ്ടണ്‍: പരിക്കു നിമിത്തം പല പ്രധാന കളിക്കാര്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ ടീം ഓസ്ട്രേലിയക്കെതിരെ നേടിയ വിജയം ഗംഭീരമായെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയന്‍ മണ്ണില്‍ അവര്‍ക്കെതിരെ കളിക്കുകയെന്നത് വെല്ലുവിളി വര്‍ധിപ്പിക്കുന്നതാണെന്നും ഓസ്ട്രേലിയക്കെതിരേ എപ്പോള്‍ കളിച്ചാലും വിജയം നേടുക എന്നത് ഏറെ കടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഓസ്ട്രേലിയയില്‍ ഇന്ത്യ നേരിട്ട വെല്ലുവിളിയും, ടീം അതിനെ നേരിട്ട വിധവും നോക്കൂ. അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവര്‍ക്കുമുണ്ടായിരുന്നത് ഏഴോ എട്ടോ ടെസ്റ്റുകളുടെ മാത്രം പരിചയസമ്പത്തായിരുന്നു. ഇന്ത്യയെ ഈ വിജയം ത്രില്ലടിപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.’: – വില്യംസണ് വ്യക്തമാക്കി.
Discussion about this post