കോഴിക്കോട് : മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശിഹാബുദ്ദീനാണ് അറസ്റ്റിലായത്. മന്ത്രവാദിയാണെന്ന് സ്വയം പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇയാള്‍ സ്ത്രീകളെ പീഡനത്തിനിരയാക്കിയിരുന്നത് . ഇതിന് പുറമേ ഇവരില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും ശിഹാബുദ്ദീന്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു.
ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു, ദൈവവിളി ഉണ്ടായി മകനെ ബലികൊടുത്തെന്ന് മാതാവ് ഷാഹിദ
ചികിത്സയുടെ പേര് പറഞ്ഞായിരുന്നു പീഡനം. സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി 40 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ പക്കല്‍ നിന്നും 14 ഓളം സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post