കണ്ണൂർ: ഏതൊരു സാധാരണ മനുഷ്യനും പരമ്പരാഗത ഇന്ത്യൻ സമൂഹത്തിൽ ജനിച്ച് വളരുന്നത് ഹിന്ദുവായാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതില്‍ വലിയൊരു വിഭാഗം വിശ്വാസികളാണ്. ഏതൊരു സാധാരണ മനുഷ്യനും ഈ പരമ്പരാഗത ഇന്ത്യൻ സമൂഹത്തിൽ ജനിച്ച് വളരുന്നത് ഹിന്ദുവായാണ്. അതായത് ഒഴുക്ക് എന്ന് പറയുന്നത് ഹിന്ദുവായ ഒഴുക്കാണ്. അല്ലെങ്കില്‍ മുസല്‍മാനായ ഒഴുക്കാണ്. അല്ലെങ്കില്‍ പാഴ്സിയാണ്, സിഖാണ്. ഗോവിന്ദൻ മാസ്റ്റർ പറയുന്നു.
ശബരിമല വിഷയത്തില്‍ എല്ലാ വിഭാഗങ്ങളുമായി പാര്‍ട്ടി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും കേരളത്തിലും ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദം പകരം വെക്കാനാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയംഗമായ എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ഇന്ത്യന്‍ സമൂഹത്തില്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമാക്കാന്‍ കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Discussion about this post