തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്മൻകോവിലിൽ അഗ്നിബാധ. ചവറു കൂനയിൽ നിന്നും ക്ഷേത്രത്തിന് സമീപത്തെ വിറക് കൂമ്പാരത്തിലേക്ക് തീ പടർന്നു പിടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അഗ്നിബാധ വൈദ്യുതി കമ്പികളിലേക്കും കേബിളുകളിലേക്കും പടരാൻ തുടങ്ങിയെങ്കിലും അഗ്നി ശമന സേനയെത്തി തീ അണയ്ക്കുകയായിരുന്നു. വിറകു കൂനയിൽ തീ പടർന്നു പിടിച്ചത് കണ്ട ക്ഷേത്ര ജീവനക്കാർ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് തീ അണയ്ക്കാനായി ഇവരും പരിശ്രമിക്കുകയായിരുന്നു. ക്ഷേത്രാവശ്യങ്ങൾക്കായി ശേഖരിച്ചിരുന്ന വിറക് കത്തി നശിച്ചു.
വൈദ്യുതി കമ്പികളിലേക്കും കേബിളുകളിലേക്കും തീപടർന്നിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല.
Discussion about this post