തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിയമന/ പ്രവേശന അട്ടിമറി കഥകൾ തുടരുന്നു. എസ് എഫ് ഐ നേതാവിന് വേണ്ടി പട്ടികജാതി സംവരണം വരെ അട്ടിമറിച്ചതായാണ് പരാതി. കാലടി സർവ്വകലാശാലയിലെ പി എച്ച് ഡി പ്രവേശനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
മലയാള വിഭാഗം പിഎച്ച്ഡി പ്രവേശനത്തില്‍ പട്ടികജാതി സംവരണം അട്ടിമറിച്ച് എസ്എഫ്ഐ നേതാവിന് പ്രവേശനം നൽകിയെന്നാണ് പരാതി. സംവരണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പിഎച്ച്ഡി പ്രവേശനം നടപ്പാക്കിയതെന്ന് സര്‍വകലാശാല എസ് സി എസ് ടി സെല്‍ കണ്ടെത്തിയിരുന്നു.
പട്ടികജാതി സംവരണ വ്യവസ്ഥ മറികടന്ന് എസ്.എഫ്.ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്ന കെ വിദ്യയ്ക്കാണ് പ്രവേശനം അനുവദിച്ചത്. സംഭവം വിവാദമായതോടെ സർവകലാശാലയിലെ എസ്എസിഎസ്ടി സെൽ അന്വേഷണം നടത്തി. കെ വിദ്യയുടെ പ്രവേശനം സർവ്വകലാശാല സംവരണ ചട്ടങ്ങൾ അട്ടിമറിച്ചു കൊണ്ടാണ് എന്ന് കണ്ടെത്തി.
എസ് സി/ എസ് ടി സെല്ലിന്റെ റിപ്പോർട്ടും സർവ്വകലാശാല അവഗണിച്ചു. ഇതിന്മേൽ തുടർനടപടി ഉണ്ടായില്ല.
Discussion about this post