തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം അനധികൃത നിയമനങ്ങൾ നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിന്‍വാതില്‍ നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. കണ്‍സള്‍ട്ടന്‍സി,പൊതുമേഖല നിയമനം കൂടി കണക്കാക്കിയാല്‍ പിന്‍വാതില്‍ നിയമനങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാകും.
എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിലൂടെ അനധികൃത നിയമനങ്ങളെ ആണ് എതിര്‍ക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമനിര്‍മ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ശിക്ഷ ഉറപ്പാക്കും. താത്കാലിക നിയമനം പൂര്‍ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത നിയമനങ്ങളിലൂടെയും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിലൂടെയും കടുത്ത യുവജന വഞ്ചനയാണ് പിണറായി സർക്കാർ നടത്തിയതെന്ന് ഇടത് ഇതര യുവജന സംഘടനകൾ ആരോപിക്കുന്നു. യുവജന വഞ്ചനയുടെ ഏറ്റവും ഭീകരമായ കാലഘട്ടമാണ് കടന്ന് പോകുന്നതെന്ന് യുവമോർച്ച ആരോപിക്കുന്നു.
സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകുന്ന പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി പി എസ് സിയെ പിണറായി സർക്കാർ തരം താഴ്ത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരിഹസിച്ചിരുന്നു.
Discussion about this post