ഡൽഹി: കർഷക സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയതോടെ പുതിയ നീക്കവുമായി സമരക്കാർ. തങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്നും അതിനുള്ള തീയതി നിശ്ചയിക്കാനും സമരക്കാർ സർക്കാരിനോട് അഭ്യർത്ഥിച്ചു. സമരം അവസാനിപ്പിക്കാനും ചര്‍ച്ച തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സമരക്കാരോട് ആവശ്യപ്പെട്ടിരുന്നു.
സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. സമരത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നവരെ സമരജീവികൾ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ബോദ്ധ്യമായതോടെ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ശിവ് കുമാര്‍ കക്കയാണ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും സമരക്കാരും തമ്മിൽ ഇതുവരെ 11 തവണ ചർച്ചകൾ നടത്തിയിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഒന്നര വർഷത്തേക്ക് നടപ്പാക്കില്ലെന്ന നിര്‍ദ്ദേശം അവസാനവട്ട ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.
അതേസമയം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി നല്‍കവെയാണ് പ്രധാനമന്ത്രി കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയത്. മണ്ഡികള്‍ നവീകരിക്കുമെന്നും താങ്ങുവില മാറ്റമില്ലാതെ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സമരം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post