ആലപ്പുഴ: ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിന് ഇക്കുറി കർശന കൊവിഡ് നിയന്ത്രണങ്ങൾ. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി. താല്‍ക്കാലിക കച്ചവടങ്ങള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവ നിരോധിച്ചു.
ക്ഷേത്രത്തിലും കരകളിലും മഹോത്സവത്തിന്റെ ഭാഗമായി മുന്‍ കാലങ്ങളില്‍ നടത്തിവന്നിരുന്ന അന്നദാനം, കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടിലെ അന്നദാനം, കുതിര മൂട്ടില്‍ കഞ്ഞി വിതരണം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. ക്ഷേത്ര ആചാര പ്രകാരമുള്ള ചടങ്ങുകള്‍ പരിമിതപ്പെടുത്തി ചുരുങ്ങിയ രീതിയില്‍ നടത്തേണ്ടതാണ്. ഭരണി , എതിരേല്‍പ്പ് മഹോത്സവങ്ങളോടനുബന്ധിച്ച ദിവസങ്ങളിലും, മഹോത്സവ ദിവസങ്ങളിലും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഒരു സമയം 200 പേര്‍ മാത്രമേ ഉണ്ടാകുവാന്‍ പാടുള്ളു.
ക്ഷേത്രത്തില്‍ എത്തിച്ചേരുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതും പേരുവിവരങ്ങളും മറ്റും രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്. കുത്തിയോട്ട വഴിപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ ആഘോഷ പരിപാടികളും, അന്നദാനവും നടത്തുവാന്‍ പാടില്ല. വഴിപാട് നടത്തുന്നവരുടെ വീട്ടില്‍ യാതൊരു തരത്തിലുമുള്ള ആള്‍ക്കൂട്ടങ്ങളും അനുവദനീയമല്ല. വീട്ടുകാരും കുട്ടികളും കുട്ടികളുടെ അദ്ധ്യാപകരും (ആശാന്‍മാര്‍) ഉള്‍പ്പടെ പരമാവധി 10 പേര്‍ മാത്രമേ വീടുകളില്‍ കുത്തിയോട്ട വഴിപാടുമായി ബന്ധപ്പെട്ട് പങ്കെടുക്കുവാന്‍ പാടുള്ളു.
ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനകത്തും പരിസരപ്രദേശങ്ങളിലുമുള്ള കലാപരിപാടികളും ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ഉത്സവവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍ അലങ്കാര ഗോപുരങ്ങള്‍, കെട്ടുകാഴ്ചകള്‍ എന്നിവ നിര്‍മ്മിക്കുവാനോ, ക്ഷേത്രത്തിലേയ്ക്കാ പൊതു സ്ഥലങ്ങളിലോ കൊണ്ടുവരാനോ പാടുള്ളതല്ല. സാമൂഹിക അകലം ഉള്‍പ്പടെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
ആവശ്യമായ സാനിട്ടൈസർ ദക്തജനങ്ങള്‍ക്ക് ലഭ്യമാക്കണം. കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ ഇതര സ്ഥലങ്ങളില്‍ നിന്നും ദക്തജനങ്ങള്‍ കൂടുതല്‍ എത്താതിരിക്കാന്‍ ആവശ്യമായ സന്ദേശങ്ങള്‍ നല്‍കണം.
Discussion about this post