നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുപ്രിയ കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോഴിതാ അല്ലിയുടെ വായനാശീലവും ആറ് വയസുകാരിയുടെ ആഗ്രഹവും തുറന്നുകാട്ടി സുപ്രിയ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. അവധിക്കാലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അല്ലി തന്നെയും പൃഥ്വിയെയും അത്ഭുതപ്പെടുത്തിയ സംഭവമാണ് സുപ്രിയ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘ഡാഡ തിരിച്ച് വീട്ടില്‍ എത്തിയതുകൊണ്ടുതന്നെ ഇന്നത്തെ അത്താഴസമയം ‘ഫാമിലി ടൈം’ ആയിരുന്നു. അടുത്ത അവധിക്ക് എവിടെ പോണമെന്ന ചര്‍ച്ചകള്‍ക്കിടയില്‍ അല്ലി ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തി. സിറിയയില്‍ പോകണമെന്നാണ് അവള്‍ പറഞ്ഞത്. എന്തുകൊണ്ടാണെന്ന് പറഞ്ഞപ്പോള്‍, അവിടെയാണ് യുസ്ര മര്‍ദിനി, വിമത പെണ്‍കുട്ടികളില്‍ ഒരാള്‍, താമസിച്ചിരുന്നതെന്ന് അല്ലി പറഞ്ഞു.
അവിചാരിതമായ അവളുടെ ഈ ആവശ്യത്തില്‍ ഡാഡയും ഞാനും അമ്പരന്നുപോയി, പക്ഷെ ഈ യുസ്ര മര്‍ദിനി ആരാണെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അല്ലി പിന്നെ അവളുടെ മാതാപിതാക്കള്‍ക്ക് യുസ്രയെക്കുറിച്ച് പഠിപ്പിച്ചുതരാന്‍ തുടങ്ങി. ഞങ്ങള്‍ ഇപ്പോഴും ആ സംഭാഷണത്തില്‍ തന്നെയാണ്. ഇന്നത്തെ ആറ് വയസുകാരിക്ക് അറിയാവുന്ന കാര്യങ്ങള്‍!!! അല്ലിയുടെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം’ Good night stories for ribal ഗര്ലസ്’ എന്നതാണ്.
സുപ്രിയയുടെ കുറിപ്പ്,
View this post on Instagram
Discussion about this post