പന്തളം കൊച്ചു കൊട്ടാരത്തില്‍ മകയിരം നാള്‍ രാജരാജവര്‍മ്മ (രാജേന്ദ്ര വര്‍മ്മ ) അന്തരിച്ചു .ഇന്നു രാവിലെ 6.30 ന് കോഴിക്കോട് മാങ്കാവ് കോവിലകത്ത് വച്ചായിരുന്നു അന്ത്യം.74 വയസ്സായിരുന്നു .പന്തളം കൊട്ടാരത്തിലെ അംഗത്തിലെ മരണത്തെ തുടര്‍ന്ന് അശുദ്ധി ആയതിനാല്‍ ആചാരമനുസരിച്ച് വലിയ കോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം ഫെബ്രുവരി 22വരെ അടച്ചിടും.
പന്തളം കൊച്ചു കൊട്ടാരത്തില്‍ പരേതരായ ഉത്രംനാള്‍ തന്വംഗി തമ്പുരാട്ടിയുടെയും മംഗലം വാസുദേവന്‍ നമ്പൂതിരിയുടെയും മകനായ രാജേന്ദ്ര വര്‍മ്മ രാജപ്രതിനിധിയായി ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് .
മദ്രാസ് ഇന്ത്യാ മീറ്റെഴ്സില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രഭാവതി തമ്പുരാട്ടിയാണ് പത്നി. ശ്യാം (ഗുരുവായൂരപ്പന്‍ കോളേജ്) ഭദ്ര എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്നുച്ചയ്ക്കുശേഷം 3 മണിക്ക് കോഴിക്കോട് മാങ്കാവില്‍ നടക്കും.
Discussion about this post