തിരുവനന്തപുരം: തന്റെ നിലപാടിനൊപ്പം പന്തളം കൊട്ടാരം എപ്പോഴും കൂടെയുണ്ടാവുമെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന എസ്.കൃഷ്ണകുമാര്‍. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ലെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് പന്തളത്ത് നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാനുമായിരുന്ന കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്നലെ താന്‍ കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുമായി സംസാരിച്ചിരുന്നു.
അദ്ദേഹത്തോട് നിലപാടുകള്‍ പറഞ്ഞു. പന്തളം കൊട്ടാരം എപ്പോഴും സിപിഐഎമ്മിനൊപ്പമുണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.പന്തളം കൊട്ടാരം എനിക്കൊപ്പമാണ്. പന്തളം കൊട്ടാരം സിപിഐഎമ്മിനൊപ്പമുണ്ടാകും. സിപിഐഎമ്മിനെ വളര്‍ത്താന്‍ വളരെ പങ്കുവഹിച്ചവരാണ് പന്തളം കൊട്ടാരം.ഭരണഘടനാ ബഞ്ചിലിരിക്കുന്ന വിഷയത്തെ രാഷ്ട്രീയആയുധമായി വീണ്ടും വിശ്വാസികളെ കച്ചവടം ചെയ്യാനുള്ള സമീപനമാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്.
അതില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി കൊടുക്കാനിരിക്കുകയാണ് ഞാന്‍. പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായി എനിക്ക് ആത്മബന്ധമുണ്ട്. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ല. ഒരു സംശയവും അക്കാര്യത്തില്‍ വേണ്ട. ഇന്നലെ ഞാന്‍ കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുമായി സംസാരിച്ചിരുന്നു. ഞാനെന്റെ നിലപാടുകള്‍ പറഞ്ഞു.
അനുഗ്രഹം തേടി. അവര്‍ക്ക് എങ്ങനെ സിപിഐഎമ്മിനെ ഒഴിവാക്കാന്‍ പറ്റും. പന്തളം കൊട്ടാരത്തെ വേദനിപ്പിച്ച ഒരു വിഷയമുണ്ട്. വിശ്വാസികളെ സംരക്ഷിക്കാന്‍ ആവശ്യമായ പോരാട്ടങ്ങളില്‍ അവര്‍ക്ക് പങ്കാളിയായേ പറ്റൂ. അതുകൊണ്ട് അവരുടെ കമ്യൂണിസ്റ്റ് ചിന്താഗതിക്ക് മാറ്റം സംഭവിക്കുമോ? കൃഷ്ണകുമാർ ചോദിക്കുന്നു.
Discussion about this post