മേജർ രവിയെ വർഗ്ഗീയവാദി എന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാവ്. മേജര്‍ രവിയെപ്പോലെ വര്‍ഗീയ വിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നുവെന്നത് തന്നെ കുഴപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ആർ അനൂപ് പറഞ്ഞു.
അയാള്‍ അയാളുടെ പഴയ പ്രസ്താവനകള്‍ തള്ളിപ്പറഞ്ഞിട്ടില്ല. നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അനൂപ് പറയുന്നു. കോണ്‍ഗ്രസ് ഇനിയും അയാള്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക് നന്നാവാന്‍ ഉണ്ട് എന്ന് ആണ് ഇപ്പോഴുംഅയാള്‍ പറയുന്നത്, എന്നാലെ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കൂ എന്നും അയാള്‍ പറയുന്നു. എന്നിട്ടും അയാളെയൊക്കെ ആഘോഷിക്കണമെങ്കില്‍ ,ചില്ലറ ഉളുപ്പ്കേടൊന്നും പോരെന്നും അനൂപ് പരിഹസിക്കുന്നു.
സംവിധായകന്‍ മേജര്‍ രവി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തിരുന്നു. തൃപ്പൂണിത്തുറയില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ മേജർ രവി കോൺഗ്രസിൽ ചേരുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. അതേസമയം മേജർ രവി ബിജെപി അംഗമായിരുന്നില്ലെന്നും ഒരു വിമുക്ത ഭടൻ മാത്രമാണെന്നു ബിജെപി നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി.
Discussion about this post